Author

Tuesday, January 19, 2016

എന്‍റെ ശബരിമല

 എന്‍റെ ശബരിമല
ശബരിമലയിൽ സ്ത്രീകൾക്ക്‌ ( രജസ്വലകളായ സ്ത്രീകൾക്ക് ) പ്രവേശനാനുമതി നൽകുന്നത് സംബന്ധിച്ച് ഒരുപാട് വാദപ്രതിവാദങ്ങൾ ഉയരുന്നുണ്ടല്ലോ ..നടക്കട്ടെ ... 😄
പക്ഷെ ഞാനാലോചിക്കുന്നത് പുരുഷന്മാരും തുലോം കുറവ് സ്ത്രീകളും പോയി കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ പോലും ശരിയായ രീതിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നില്ല .അവിടത്തെ വൃത്തിഹീനമായ ചുറ്റുപാടുകളെ കുറിച്ചുള്ള റിപ്പോർട്ടുകൾ വായിച്ചപ്പോൾ ചുളിഞ്ഞ നെറ്റി ഇത് വരെ നേരെയായിട്ടില്ല 😒 അപ്പൊ പിന്നെ ഇതും കൂടി ആയാൽ ഭേഷായി എന്തായാലും കേരളത്തിലെ സ്ത്രീകൾ മാത്രമല്ലല്ലോ ഇതര സംസ്ഥാനങ്ങളിലെ സ്ത്രീകളും കൂടി ണ്ടാവല്ലോ... ശബരി മല ചവറ്മലയായി മാറുന്നതും ..പാവം അയ്യപ്പൻ മൂക്കും പൊത്തിയിരിക്കുന്ന സീനും ഒന്ന് വിഷ്വലൈസ് ചെയ്തു പോയി 😨
ആദ്യം മാലിന്യ നിർമാർജ്ജന സംവിധാനങ്ങൾ ക്രമീകരിക്ക് ..നടപ്പിലാക്ക് ...ന്നിട്ടാവാം അടുത്ത സെക്ഷൻ ആളുകളെ എൻട്രി ചെയ്യിക്കണോ വേണ്ടയോ ന്നുള്ള ചോർച്ച 👿അല്ലെങ്കിലേ ഗംഗാനദിയുടെ അവസ്ഥയായിട്ടുണ്ട് പമ്പയടക്കമുള്ള ആറുകളുടെ..
പിന്നെ പറയുമ്പോൾ എല്ലാം പറയണമല്ലോ 41 ദിവസത്തെ വ്രത ശുദ്ധിയോടെ..ചിട്ട വട്ടങ്ങളോടെ ..മല കയറാൻ സ്ത്രീകൾക്ക് ആവില്ലെന്നാണല്ലോ പ്രധാന എതിർവാദം . അല്ലാ ഇതിപ്പോ ഇന്നത്തെ കാലത്ത് എത്ര പേര് 41 ദിവസത്തെ കഠിന വ്രതമൊക്കെ നോറ്റു പോവുന്നുണ്ടെന്നാ 😜 മലക്ക് പോവുന്നതിന്റെ കുറച്ചു നാളുകൾ മുന്നേ മാലയിട്ടിട്ടു പോവുന്നത് സ്ഥിരം കാഴ്ചയാണ് ഇന്ന് .മാലയിട്ട് കഴിഞ്ഞാൽ സ്വാമിയുടെ പ്രതിരൂപം ആണെന്നും ജീവിതശൈലി അതിനനുസരിച്ച് ക്രമീകരിക്കണമെന്നും അറിയുന്നവർ/ അതിനനുസരിച്ച് വ്രതം നോൽക്കുന്നവർ ദേ ഇങ്ങനെ ഇങ്ങനെ വിരലിലെണ്ണാവുന്നവർ ആയി മാറുകയാണെന്ന സത്യം ആർക്കാ അറിഞ്ഞു കൂടാത്തെ ? അപ്പൊ ഈ വിശ്വാസങ്ങളും ആചാരങ്ങളുമൊക്കെ നമ്മുടെ സൌകര്യത്തിന് മാറ്റാം ല്ലേ 😄 
അടിപൊളി ന്നാ ബാ പൂവാം നമുക്കും ശബരിമലക്ക് 
:- സ്ത്രീകളെ ഇന്ന് തന്നെ മല കേറ്റിച്ചേ അടങ്ങൂ ന്ന വാശിയുള്ളവരെ കൂടി കണ്ടു കൂട്ടത്തില് അതെന്തിനാന്നാ മനസ്സിലാവാത്തെ 😨😨

No comments:

Post a Comment