Author

Tuesday, January 19, 2016

അല്ലേലും കൊശവൻ പൊട്ട്യ കലത്തിലല്ലേ ചോറുണ്ണൂ

നിങ്ങള് ഇടവഴീല് തന്നെ നിൽക്കാതെ മുറ്റത്തേക്ക് കയറ് ന്നേ...അവിടെ നിന്നാൽ ഞാൻ പറയുന്നത് കേൾക്കൂല്ല..ഞാൻ മെല്ലെയേ പറയൂ ശ്രദ്ധിച്ചു കേട്ടോണേ അകത്ത് അച്ഛനിരിക്കുന്നുണ്ട് കേട്ടാൽ പ്രശ്നാക്കും എല്ലാ വിശേഷോം നിങ്ങളോട് പറയുന്നെന്നും പറഞ്ഞ്..😱
അച്ഛനൊരു മേശ വർക്ക്‌ഷോപ്പീന്നു ഉണ്ടാക്കി കൊണ്ടോന്ന്ണ്ട് നാല് കാലിന് നാല് നീളം 😨 അതിവിടിരുന്ന് ഒരു ശൃംഗാരി പെണ്ണിനെ പോലെ ഇളകി കുണുങ്ങുന്നുണ്ട് 😏 അങ്ങേ തലക്കിലിരിക്കുന്ന അച്ഛന്റെ പ്ലേറ്റ്ൽ കറി ഒഴിച്ചാൽ ഇങ്ങേ തലക്കലെ അമ്മേടെ പ്ലേറ്റ്ൽ എത്തും 😁
" അച്ഛാ ങ്ങള് ഇവിടേക്ക് ന്തേലും സാധനം ഉണ്ടാക്കുമ്പോ ന്താ അളവ് ശ്രദ്ധിക്കാത്തേ ? "
ഇങ്ങനെയെങ്ങാനും ചോദിച്ചാൽ ആണിക്കും മരത്തിനും ഷണ്‍മൈക്കിനും വരെ കുറ്റം പറഞ്ഞു കളയും 😨 സാരല്ല്യാ അമ്മേടെ കുടുകുടു കേൾക്കുമ്പോ രണ്ടീസം കഴിഞ്ഞാൽ താനേ നന്നാക്കിക്കൊള്ളും 😝
ന്നാലും ഇതൊക്കെയിനി എപ്പോ
ശ്രദ്ധിക്കുംന്നിച്ചിട്ടാ ? അറിയാഞ്ഞിട്ടല്ലല്ലോ മടിയായിട്ടല്ലേ കുരുത്തംകെട്ടച്ചാ 😘
ഇത് മിക്ക ആളോളുടെയും കാര്യാല്ലേ നാട്ടാർക്ക് എന്തേലും ആവശ്യം വന്നാൽ തകൃതിയായി ഒക്കെ ചെയ്തു കൊടുക്കും വീട്ടാര് എന്തേലും പറഞ്ഞാൽ നാളെ നാളെ നീളെ നീളെ...ഒടുക്കം ഇത് പോലെ കണ്ടം വെച്ച കോട്ട് പോലെ ഓരോന്നു ചെയ്ത് വെക്കും 😝 (നേരെ തിരിച്ച് ചെയ്യുന്നോരും ണ്ട്ട്ടാ )
അല്ലേലും കൊശവൻ പൊട്ട്യ കലത്തിലല്ലേ ചോറുണ്ണൂ

No comments:

Post a Comment