Saturday, February 27, 2016

സംഗീത സദസ്സ്


സംഗീത സദസ്സ്
ഇതൊരു സംഗീത കുടുംബമായി മാറികൊണ്ടിരിക്ക്യാണോ എല്ലാരുമങ്ങ് പാട്വാന്നെ 😨 പാട്ടെന്നു വെച്ചാ എജ്ജാതി പാട്ടാ 😌
രാവിലെ എഴുന്നേറ്റു രാത്രി കിടക്കുന്നത് വരെയുള്ള സമയത്തിനിടെ നന്നുവിന്റെ വായിൽ ഈ രണ്ട് പാട്ട്കൾസ്‌ ഒൺലി👇
വസന്ത മല്ലികെ മനസ്സ് നിറയും പ്രിയവസന്തമായ് നീ വാ 
കനക ചിലമ്പേ നടന തിടമ്പേ
എനിക്ക് സ്വന്തമായി നീ വാ 
( പക്ഷെ ആ ജതിയുണ്ടല്ലാ 
ധീം ധനനനാ നാ ധിരനാനാ വാ മദന വദനാാ.. അതും സ്വരങ്ങളുമൊക്കെ പാടാൻ ഞാനിവിടെ ഉള്ളത് വല്യൊരു അനുഗ്രഹാണ് ട്ടോ അവന് 😌 അത് പറയാതെ വയ്യ 😌)
പിന്നെ... 
ആ ഒരുത്തി അവളൊരുത്തീ 
പാൽ മണക്കും കതിരൊരുത്തി !
ചെക്കൻ പാടി തെളിയ്‌ന്ന് ണ്ട് ട്ടാ 😄 
അച്ഛനും ഇപ്പൊ ശര്യായി വരുന്നുണ്ട് ...
ശാരദാംബരം ചാരു ചന്ദ്രികാ ധാരയിൽ മുഴുകീടവേ ...
അത്ര വരെ വരി തെറ്റാതെ പാടാനോക്കെ പഠിച്ചെന്നേ..
മതി ! മതീന്നേയ്..
പ്രാണനായകാ ...പ്രാണനായകാ
പ്രാണനായകാ താവകാഗമാ 
പ്രാർത്ഥിനിയായിരിപ്പൂ ഞാൻ
ന്ന് ഭാവതീവ്രമായും ഒറൊറ്റ സംഗതി പോലും കൈയീന്നു പോവാതെയും പാടാൻ ഞാൻ ണ്ടല്ലോ ഇവിടെ 😌പിന്നെന്നാത്തിനാന്നെ അച്ഛൻ പേടിക്കുന്നെ ല്ലേ 😌
ഞാനാണേൽ അനാർക്കലി കണ്ടത് മുതൽ ...
സാഹിബാ സാഹിബാ ഇന്നേതു മോഹഗാനം പാടി നിൽപ്പൂ...
ഇതിൽ ഗവേഷണം നടത്തി കൊണ്ടിരിക്ക്യാ 😒 ഒറിജിനൽ ട്യൂണിന്റെ അടുത്തെങ്കിലും എത്താൻ 😜
പിന്നെ മറ്റേ പാട്ടും
ഈ തണുത്ത മൺചുരങ്ങൾ ഇത് വഴി 
മെല്ലെ വന്നൊരുമ്മ തന്നു കരൾമിഴിയെ ...
ഹോ വന്നു വന്നു ഉള്ള സമയമത്രയും മൂളികൊണ്ടിരുന്നാലും തീരാത്തത്ര നല്ല പാട്ടുകൾ അടുത്തിടെ മലയാള സിനിമേലോട്ടങ്ങു ചറപറ വന്നോണ്ടിരിക്ക്യാ 😍😘
( ദേ പിന്നൊരു കാര്യം 😕 ഇതൊക്ക്യാണോ നല്ല പാട്ടുകൾ 👆👆 ന്നു നെറ്റി ചുളിച്ചേക്കരുത് ന്റേം നിന്റെം ഇഷ്ടങ്ങൾ വേറെ ആവുന്നിടത്തോളം കാലം ഇതൊക്കെ ങ്ങനെ തന്ന്യാ 😕 അതോണ്ട്...
എനിക്കുണ്ടൊരിഷ്ടം നിനക്കുണ്ടൊരിഷ്ടം 
നമുക്കുണ്ടൊരിഷ്ടം ...
ങ്ങന്യങ്ങ് ചിന്തിച്ച് എന്റെയും നിന്റെയും ഇഷ്ടങ്ങളെ നമുക്കങ്ങ്‌ ഇഷ്ടപ്പെടാം ന്തേയ്‌ 
അപ്പൊ പാടിക്കേ നിനക്കിഷ്ടള്ളൊരു പാട്ട് 😍

Saturday, February 13, 2016

കണ്ടില്ലേ പുന്നാരം പറയണൊരാളെ

കണ്ടില്ലേ പുന്നാരം പറയണൊരാളെ 👇
" ആമ്പലേ...ഓരോ വഴക്കിനിടയിലും നീയെന്തിനാണിങ്ങനെ കൈകൾ എനിക്ക് നേരെ നീട്ടുന്നത് ? "
" തോണിക്കാരാ ...ഞാൻ എത്രയോ നാളുകളായി ഈ വിധം ചെയ്യുന്നു...ഒരിക്കൽ പോലും എന്റെ കരം ഗ്രഹിക്കുവാനോ എന്തിനിങ്ങനെ ചെയ്യുന്നുവെന്നു ചോദിക്കാനോ അങ്ങ് ശ്രമിച്ചില്ല ...ഇന്ന് ഞാനേറെ സന്തോഷവതിയാണ് .. "
" എനിക്ക് പലപ്പോഴും മനസ്സിലാവുന്നില്ല ആമ്പലിന്റെ ഓരോ പ്രവൃത്തികൾക്ക് പിറകിലുമുള്ള അർത്ഥം "
" പ്രിയപ്പെട്ട തോണിക്കാരാ.. ഞാനെത്ര ലളിതമാണോ പുറം കാഴ്ചയിൽ അത്ര തന്നെ ലളിതമാണ് ഓരോ പ്രവൃത്തിയും ,അതിനു പിറകിലെ കാരണങ്ങളും .. "
അത് മനസ്സിലാക്കി തരാനാണ് ഞാൻ കൈകൾ നീട്ടുന്നത് "
" ഇല്ലാ ഇപ്പോഴുമെനിക്ക് മനസ്സിലായില്ലല്ലോ പൊന്നാമ്പലേ... "
" പ്രിയപ്പെട്ടവനെ..എന്റെ കരം സ്പർശിക്കുന്ന മാത്രയിൽ അങ്ങേക്ക് മനസ്സിലാവും ഓരോ കാര്യങ്ങളെ ഞാൻ എങ്ങനെ നോക്കി കാണുന്നുവെന്നും ..മനസ്സിലാക്കുന്നുവെന്നും ..അങ്ങനെ ഞാനുമായി താദാത്മ്യം പ്രാപിക്കുമ്പോൾ മാത്രമാണ് അങ്ങേക്കെന്നെ മനസ്സിലാവുക ... നമ്മൾ തമ്മിലുള്ള വഴക്കുകൾ അവസാനിപ്പിക്കാൻ ആവുക "
"എന്റെ പൊന്നു പെണ്ണെ ..എന്തിന് ..എന്തിന് ഞാനങ്ങനെ ചെയ്യണം ? ...എന്തിനവസാനിപ്പിക്കണം നമുക്കിടയിലെ വഴക്കുകൾ ? നീ കാണുന്ന കാഴ്ചകൾ നിനക്ക് സ്വന്തമാവട്ടെ..കേൾക്കുന്നതൊക്കയും നിനക്ക് മാത്രം മനസ്സിലാവുന്നതാവട്ടെ ..ഓരോ സായന്തനങ്ങളിലും നമുക്ക് പിണങ്ങാം ..രാവിൽ ഇണങ്ങാനായി.. അപ്പോഴൊക്കെയും നീ മിഴികൾ കൂമ്പിയടച്ചുറങ്ങിക്കോളൂ ..രാവുണരുമ്പോൾ ചാരേ വന്നണയുന്ന എനിക്കായ് മിഴി തുറക്കാൻ മാത്രം ! നിന്റെ എല്ലാ പിണക്കങ്ങളും എന്നിൽ തുടങ്ങി എന്നിൽ തന്നെ ഒടുങ്ങട്ടെ ! നിന്റെ പ്രണയം പോലെ .."

പ്രണയ കവിത

കരിമഷി കണ്ണിൽ
കരിവളകിലുക്കമൊളിപ്പിച്ച 
കണ്ണകിയുടെ കണ്ണുകൾ കണ്ട് കവിതയെഴുതാൻ പോകുന്നവനേ...
ഇത് കൂടി കേട്ടിട്ട് പൊയ്ക്ക്യോ ,
കുസൃതി ഒളിപ്പിച്ച കണ്ണുകൾ ആണേലും 
വന്യതയും തിളങ്ങുമതിൽ...
നിന്നിൽ കാമമുണർത്താൻ മാത്രമല്ല
നിന്നെയെരിക്കാനുമാ കണ്ണുകൾക്കാവുമെന്നറിയണം നീ
മധുരാപുരിയുടെ പെണ്ണിനെ കുറിച്ചെഴുതി തുടങ്ങുമ്പോഴേ ഇതൊന്നും കാണാതെയും അറിയാതെയും പോവരുതേയെന്റെ കോവിലാ ...