Author

Tuesday, January 19, 2016

സ്മൈല്‍ പ്ലീസ്

ഒന്ന് പോസ് ചെയ്തേ ഒരു ഫോട്ടോ എടുക്കട്ടെ സ്മൈല്‍ പ്ലീസ്

ഫോട്ടോഗ്രാഫി ഒരു കലയാണെന്ന് നമുക്കെല്ലാമറിയാം അതു പോലെ തന്നെ ഫോട്ടോക്ക് പോസ് ചെയ്യുന്നതും ഒരു കലയാണ്‌ ല്ലേ  ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ മിക്കവരുടെയും പ്രശ്നമാണ് കൈ എങ്ങനെ..എവിടെ വെക്കണം എന്നത് ! എനിക്ക്യൂണ്ട്ട്ടോ ആ പ്രശ്നം😌
ചിലർക്ക് ക്യാമറ കാണുമ്പോഴേ മുഖത്തെ ചിരി മായും .എനിക്കാണേൽ ചാവാൻ കിടക്കുവാണേലും ക്യാമറ കണ്ടാൽ ചിരി വരും 😜 ഒരു ഉത്സവ മൂഡിലൊക്കെ നിൽക്കുന്ന സമയത്താണേൽ..അതായത് കൂട്ടുകാർക്കൊപ്പമോ ..കുടുംബത്തിലെ ഏതേലും ചടങ്ങിനിടയിലോ അല്ലേൽ എന്തെങ്കിലും പ്രോഗ്രാമിനിടയിലോ അതുമല്ലെങ്കിൽ ആഹ്ലാദപൂർവ്വം സെൽഫിക്ക് പോസ് ചെയ്യുന്ന സമയത്തോ വിരലുകൾ പ്രത്യേക ആകൃതിയിൽ ആക്കിയുള്ള യോ യോ ആക്ഷൻ കാണാൻ രസമാണ് . പക്ഷെ ചിലർ അതീവ ഗൌരവത്തോടെ അല്ലെങ്കിൽ മടിച്ച് മടിച്ച് നാണത്തോടെ ഒക്കെ വിരലുകൾ ഉയർത്തി പോസ് ചെയ്യുന്നത് കാണാം 😄അതിന്നൊപ്പം ഫ്രീക് മുഖഭാവം കൂടി വന്നാലേ ഫോട്ടോ പെർഫെക്റ്റ്‌ ആവൂ എന്നിരിക്കെ എന്തിനാന്നേ ചുമ്മാ ഇങ്ങനെ 😁...ഫോട്ടോ ജെനിക് ആയ ചിലരുണ്ട് പൂച്ച എങ്ങനെ ചാട്യാലും നാല് കാലിൽ ന്നു പറഞ്ഞ പോലെ ഇവർ എങ്ങനെ പോസ് ചെയ്താലും ചെയ്തില്ലേലും ഫോട്ടോ അസ്സലാവും ന്താ ല്ലേ 😒😒
ഫോട്ടോക്ക് പോസ് ചെയ്യാൻ ഒട്ടും ഇഷ്ടമില്ലാത്തവരെയും കണ്ടിട്ടുണ്ട് കല്യാണ വീട്ടിലൊക്കെ ബന്ധുക്കളുടെ ഫോട്ടോ ഒരുമിച്ചെടുക്കുന്ന അവസരം വന്നാൽ ഇവരെ വിളിച്ചാൽ പോലും വരില്ല .കൈയും കാലും പിടിച്ച് വേണം കൂട്ടി കൊണ്ട് വന്ന് നിർത്താൻ ഫോട്ടോക്ക് പോസ് ചെയ്യുമ്പോഴോ 😨 കൂടെ നിൽക്കുന്നവരൊക്കെ മുജ്ജന്മ ശത്രുക്കളാ എന്ന ഭാവമാവും മുഖത്ത് 😁 വേറേം ചിലരുണ്ട് ട്ടോ ആര് ഫോട്ടോ എടുക്കുമ്പോഴും അവിടെ കൊണ്ട് പോയി തല വെക്കുന്ന ഫോട്ടോ മാനിയാക്സ്😝
ക്യാമറ കാണുന്ന നിമിഷം കഴുത്തൊടിയുന്ന ചിലരുണ്ട് 😄ഒന്നുകിൽ ഇടത്തോട്ട് അല്ലേൽ വലത്തോട്ട് തല ചെരിച്ചേ വെക്കൂ . ഇനി ചിലര് ഏതേലും ഒരു പോസിൽ എടുത്ത ഫോട്ടോ നന്നായെങ്കിൽ പിന്നെ ആജീവനാന്തം ആ പോസിലേ ഫോട്ടോ എടുക്കൂ 😝 ഗ്രൂപ്പ്‌ ഫോട്ടോ എടുക്കുമ്പോ പിറകോട്ടു വലിഞ്ഞ് ഒന്നെത്തി നോക്കുക മാത്രം ചെയ്യുന്നവരുണ്ട് മറ്റു ചിലരാവട്ടെ മുന്നിൽ തന്നെ ഏതേലും സ്റ്റൈലൻ പോസിൽ നിന്ന് മൊത്തം ശ്രദ്ധയുമങ്ങ് പിടിച്ച് വാങ്ങും  .അങ്ങനെ അങ്ങനെ പറഞ്ഞാൽ തീരില്ലെന്നേ ഫോട്ടോ പോസ് കഥകൾ  എന്തൊക്കെ പറഞ്ഞാലും എത്ര പ്രിയപ്പെട്ടവരോടൊപ്പം നിന്ന് ഫോട്ടോ എടുത്താലും ഫോട്ടോ കാണുമ്പോ ആദ്യം തെരയുന്നത് നമ്മുടെ മുഖം തന്ന്യാവും ല്ലേ

No comments:

Post a Comment