Author

Tuesday, January 19, 2016

പാവത്തിന്‍റെ കഥ

നിങ്ങള് വല്ലോം അറിഞ്ഞാരുന്നോ നൊസ്റ്റു പോസ്റ്റുകൾ ഇട്ട് കുടുങ്ങ്യ ഒരു പാവത്തിന്റെ കഥ 😔 സംശയിക്കേണ്ട പാവം ന്നു പറഞ്ഞത് ന്നെ തന്ന്യാ ഞാനല്ലാതെ ന്ന്യാര് പാവം ന്നു പറയാനാന്നേ 😒
രണ്ടീസം മുന്നേ ...ഞായറാഴ്ച രാവിലെയാണീ ദാരുണസംഭവം നടന്നത് 😪 
അവധിക്കാലമാഘോഷിക്കാൻ നാട്ടിൽ വന്ന ഞാൻ എന്റെ സ്വന്തം വീട്ടിലും മൂന്നാലു ദിവസം നിന്നു. പുലർച്ചെ അനിയത്തിയെന്നെ കുലുക്കി വിളിച്ചു .
" ഡീ ഏച്ച്യെ എണീക്ക് വാ നടക്കാൻ പോവാം "
" ങേ ഇത്ര രാവിലെയോ "
ഞാൻ ഞെട്ടി !
" പിന്നല്ലാതെ ? വാ അമ്പലപറമ്പിലൂടെ നടക്കാം ഏട്ടനും വരുന്നുണ്ട് "
" നിങ്ങള് നടന്നോ ഞാൻ പിറകെ വന്നേക്കാം "
ഞാൻ പുതപ്പ് വലിച്ചിട്ട് ചുരുണ്ടു.
" എണീക്കെടീ പിന്നെ നീ വരില്ലെന്ന് ഞങ്ങക്കറിയാം മര്യാദക്ക് ഇപ്പൊ വന്നോ "
" നിങ്ങള് അമ്പല പറമ്പിലൂടെ നടന്നോ ഞാനീ മുറ്റത്തൂടെ നടക്കാം "
ഞാൻ ദയനീയമായി അവളെ നോക്കി
" ഫ്ബി മുറ്റത്തൂടെയല്ലേ മോർണിംഗ് വോക്ക് അതല്ലെ നിന്റെ ശീലം ഇന്ന് ശരിക്ക് നടക്കാൻ വാ "
ഇവളെ കൊണ്ടൊരു രക്ഷയുമില്ലല്ലോ പടച്ചോനെ 😁
" എന്താന്നറീല്ല ഭയങ്കര തലവേദന സത്യായിട്ടും ന്തോ പോലെ 😣തല പെരുക്കുന്നു "
" ഉം മനസ്സിലായി നിന്നോട് പറഞ്ഞു നിന്നാല് ഞങ്ങളുടെ നടത്തം കൂടി മുടങ്ങും. പോയി വരുമ്പോഴേക്കും മുറ്റമൊക്കെ അടിച്ചു വാരിക്കോണം കേട്ടല്ലോ "
" ഉം മുറ്റല്ലേ ഓക്കേ ധൈര്യായിട്ട് പോയ്‌ വാ ഞാനടിച്ചു വാരി ക്ലീനാക്കി വെക്കാം "
അവളെന്നെയൊന്നൂടെ സംശയത്തോടെ നോക്കി നീയോ ന്ന മട്ടിൽ..പിന്നെ പുറത്തേക്ക് പോയി.
ഉവ്വ് ഇത്ര പുലർച്ചെ എണീറ്റ്‌ മുറ്റമടിക്കുന്നു 😏 ഇവിടെന്താ കല്യാണണ്ടോ ഒന്നു പോടീ 😏 ഞാൻ പിന്നേം പുതപ്പെടുത്തു മൂടി പുതച്ചു . ഇടക്കുണർന്നു പിന്നേം ഉറങ്ങുന്നതിന്റെ സുഖം ആസ്വദിച്ച് ഞാനങ്ങുറങ്ങി പോയെന്നേ 😩
" ഡീ "
അലർച്ച കേട്ടാ ഞാൻ ഞെട്ടി എഴുന്നേറ്റെ
വാതിൽക്കൽ അമ്മ, അച്ഛൻ അനിയൻ, അനിയത്തി ഇതെന്താണാവോ കുടുംബ സമേതം😨 അനിയന്റെ മുഖഭാവം കണ്ടാൽ എന്നെ കട്ടിലോടെ എടുത്തിപ്പോ മുറ്റത്തെറിയുംന്ന് തോന്നും 😨
" നിന്നോടിവൾ മുറ്റമടിക്കാൻ പറഞ്ഞിട്ടല്ലേ പോയത് സൂര്യനുദിച്ചിട്ടു സമ്യെത്ര്യായി ഇനിം നിനക്ക് എണീക്കാൻ ആയിട്ടില്ല്യെ 😠 "
അമ്മയാണ് ! ഡബിൾ സ്ട്രോങ്ങ്‌ ചായ കുടിച്ചു വരുന്ന വരവാന്നു തോന്നുന്നു 😪 സൌണ്ടിനൊക്കെ നല്ല ബാസ് !
ഞാൻ ജനവാതിലിലൂടെ പാളി നോക്കി ശര്യാ സൂര്യൻ വന്നിട്ടുണ്ട് അങ്ങേര്ക്ക് പിന്നെ വേറെ പണിയൊന്നുല്ല്യല്ലോ ഉദിക്ക്യാ അസ്തമിക്ക്യാ പിന്നേം ഉദിക്ക്യാ അസ്തമിക്ക്യാ ഹൗ മനുഷ്യനെ മെനക്കെടുത്താൻ 😁
" ഡീ നീയിവളുടെ പ്രൊഫൈൽ തുറന്ന് നൊസ്റ്റു പോസ്റ്റ്‌ ഒക്കെ നോക്ക് അതിലുണ്ടാവും മുറ്റമടിക്കാൻ കൊത്യാവുന്നുന്നൊക്കെ ..ആന നുണച്ചി എന്തൊക്ക്യാ എഴുതി പിടിപ്പിച്ചേന്നു നോക്ക് "
ഞാൻ ചുമരിലേക്ക് ചാരിയിരുന്നു കൊണ്ടൊന്നാലോചിച്ചു നോക്കി അമ്മാതിരി പോസ്റ്റ്‌ ഇട്ടിട്ടുണ്ടോ 😣 ഏയ്‌ ഇല്ല്യാ ...
അനിയത്തി വേഗത്തില് ന്റെ പോസ്റ്റുകൾ സ്ക്രോൾ ചെയ്തു നോക്കുന്നത് കണ്ടു ഹോ എന്തൊരു ശുഷ്കാന്തി അല്ലേൽ ന്റെ പോസ്റ്റ്‌കൾ തിരിഞ്ഞു നോക്കാത്തോളാ രണ്ടും ന്നെ ഫ്രണ്ട് ലിസ്റ്റിൽ കേറ്റുകയുമില്ല 😒
" ഏട്ടാ നോക്ക്യേ ഇവൾടെ പ്രണയ പോസ്റ്റുകൾ കണ്ടിട്ടുണ്ടോ ? "
" ഇടയ്ക്കിടെ കാണാം കാറ്റ് പൂവ് കനവ് ന്നൊക്കെ പറഞ്ഞ് ഓരോ അവിഞ്ഞ പോസ്റ്റുകൾ ... നന്നാവൂല ഇവള് നീ അത് വിട് "
അണ്‍റൊമാന്റിക് ഫെലോസ് 😏 എന്റെ മനോഹരമായ പ്രണയ പോസ്റ്റുകളെ പുച്ഛിക്കുന്നു .. ച്ചെ ഇവരെങ്ങനെ എന്റെ അനിയനും അനിയത്തീമായി 😱
" മുറ്റമടിക്കണം അമ്മീലരക്കണം അടുപ്പില് കറി വെക്കണം ന്നൊക്കെ എഴുതീണ്ടോ ന്ന് നോക്ക് ഇവൾടെ ഒടുക്കത്തെ നൊസ്റ്റു ഇന്നത്തോടെ തീർക്കണം "
അനിയൻ വിടുന്ന മട്ടില്ല 
പടച്ചോനെ പെട്ടോ 😪 അല്ലേലും ഇതൊക്കെ എഴുതി വിടുന്നത്ര സുഖൊന്ന്വല്ല ചെയ്യാൻ ഇനിപ്പോ ന്തെയ്യും അങ്ങനെ എഴുത്യതൊന്നും കാണരുതേ ഈ മറുതകള്😫
കുറെ നേരം അവള് താഴേക്കും മേലേക്കും സ്ക്രോളുന്നത് കണ്ടു
" ആ കിട്ടി പോയി 😄 അമ്മേ ദേ ഇവൾക്ക് തേങ്ങ അമ്മീലരച്ചിട്ട്‌ തന്നെ മീൻ കറി വെക്കണം ത്രേ "
" ഡീ 😨 അതിപ്പോ ന്തിനാ ഇവ്ടെ പറയുന്നേ ഞാൻ മുംബൈയിൽ നിന്നും ഉണ്ടാക്കാറുണ്ട് അങ്ങനെ "
" ഏയ്‌ അത് പോലല്ലല്ലോ ഇവിടെ.. നിനക്ക് അമ്മീലരക്കാം ചട്ടീല് ആക്കീട്ട് വിറകടുപ്പിൽ കറി വെക്കാം ആഹാ വാ മോളെ വാ ആദ്യം ഒരു ചമ്മന്തി അരച്ച് തുടങ്ങിക്കോ ബാക്കിയുള്ള പണികൾ പടിപടിയായി പറയാം "
ഹരിശ്രീ അശോകനല്ലാ ഞാനാ പ്പോ കുപ്പീന്ന് വന്ന ഭൂതായേ 😒 
അപ്പൊ തുടങ്ങ്യ പണിയാ ശരിക്കും ന്നെ വശം കെടുത്തി എല്ലാരും കൂടെ 😥
ഹോ ഏതു നേരത്താണാവോ ഇതൊക്കെ എഴുതാൻ തോന്ന്യേ 😔അല്ലേലും ബാല്യത്തില് അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു ഇപ്പൊ കുളത്തില് കുളിക്കാൻ തോന്നുന്നു പറമ്പിലൂടെ ഓടാൻ തോന്നുന്നു ന്നൊക്കെ എഴുതി വിടുന്നത് പോല്യാണോ ?? ഇതൊക്കെ ചെയ്യാൻ തുടങ്ങുമ്പോ അറിയാം അതിന്റെ ബുദ്ധിമുട്ട് 😖
നൊസ്റ്റാൾജിക് ഫീലിങ്ങ്സ്‌ ഒക്കെ അങ്ങനെ തന്നിരിക്കുന്നതാ അതിന്റെ ഭംഗി അതൊക്കെ പ്രാവർത്തികമാക്കാൻ മെനക്കേടാണെന്നേ ...
ദേ അമ്മ പിന്നേം വിളിക്കുന്നുണ്ട് വൈന്നേരോം മുറ്റടിക്കണംന്ന്..ഹോ രണ്ടും നേരം അടിച്ചു വരാൻ ന്തോന്നിരിക്കുന്നു മുറ്റത്ത് ...ഈ അമ്മമാരുടെ ഓരോരോ ദുശ്ശീലങ്ങളേ..😪😪

No comments:

Post a Comment