Author

Saturday, February 13, 2016

കണ്ടില്ലേ പുന്നാരം പറയണൊരാളെ

കണ്ടില്ലേ പുന്നാരം പറയണൊരാളെ 👇
" ആമ്പലേ...ഓരോ വഴക്കിനിടയിലും നീയെന്തിനാണിങ്ങനെ കൈകൾ എനിക്ക് നേരെ നീട്ടുന്നത് ? "
" തോണിക്കാരാ ...ഞാൻ എത്രയോ നാളുകളായി ഈ വിധം ചെയ്യുന്നു...ഒരിക്കൽ പോലും എന്റെ കരം ഗ്രഹിക്കുവാനോ എന്തിനിങ്ങനെ ചെയ്യുന്നുവെന്നു ചോദിക്കാനോ അങ്ങ് ശ്രമിച്ചില്ല ...ഇന്ന് ഞാനേറെ സന്തോഷവതിയാണ് .. "
" എനിക്ക് പലപ്പോഴും മനസ്സിലാവുന്നില്ല ആമ്പലിന്റെ ഓരോ പ്രവൃത്തികൾക്ക് പിറകിലുമുള്ള അർത്ഥം "
" പ്രിയപ്പെട്ട തോണിക്കാരാ.. ഞാനെത്ര ലളിതമാണോ പുറം കാഴ്ചയിൽ അത്ര തന്നെ ലളിതമാണ് ഓരോ പ്രവൃത്തിയും ,അതിനു പിറകിലെ കാരണങ്ങളും .. "
അത് മനസ്സിലാക്കി തരാനാണ് ഞാൻ കൈകൾ നീട്ടുന്നത് "
" ഇല്ലാ ഇപ്പോഴുമെനിക്ക് മനസ്സിലായില്ലല്ലോ പൊന്നാമ്പലേ... "
" പ്രിയപ്പെട്ടവനെ..എന്റെ കരം സ്പർശിക്കുന്ന മാത്രയിൽ അങ്ങേക്ക് മനസ്സിലാവും ഓരോ കാര്യങ്ങളെ ഞാൻ എങ്ങനെ നോക്കി കാണുന്നുവെന്നും ..മനസ്സിലാക്കുന്നുവെന്നും ..അങ്ങനെ ഞാനുമായി താദാത്മ്യം പ്രാപിക്കുമ്പോൾ മാത്രമാണ് അങ്ങേക്കെന്നെ മനസ്സിലാവുക ... നമ്മൾ തമ്മിലുള്ള വഴക്കുകൾ അവസാനിപ്പിക്കാൻ ആവുക "
"എന്റെ പൊന്നു പെണ്ണെ ..എന്തിന് ..എന്തിന് ഞാനങ്ങനെ ചെയ്യണം ? ...എന്തിനവസാനിപ്പിക്കണം നമുക്കിടയിലെ വഴക്കുകൾ ? നീ കാണുന്ന കാഴ്ചകൾ നിനക്ക് സ്വന്തമാവട്ടെ..കേൾക്കുന്നതൊക്കയും നിനക്ക് മാത്രം മനസ്സിലാവുന്നതാവട്ടെ ..ഓരോ സായന്തനങ്ങളിലും നമുക്ക് പിണങ്ങാം ..രാവിൽ ഇണങ്ങാനായി.. അപ്പോഴൊക്കെയും നീ മിഴികൾ കൂമ്പിയടച്ചുറങ്ങിക്കോളൂ ..രാവുണരുമ്പോൾ ചാരേ വന്നണയുന്ന എനിക്കായ് മിഴി തുറക്കാൻ മാത്രം ! നിന്റെ എല്ലാ പിണക്കങ്ങളും എന്നിൽ തുടങ്ങി എന്നിൽ തന്നെ ഒടുങ്ങട്ടെ ! നിന്റെ പ്രണയം പോലെ .."

1 comment:

  1. മനോഹരമായ രചന .. അഭിനന്ദനങ്ങൾ

    ReplyDelete