Author

Saturday, February 13, 2016

പ്രണയ കവിത

കരിമഷി കണ്ണിൽ
കരിവളകിലുക്കമൊളിപ്പിച്ച 
കണ്ണകിയുടെ കണ്ണുകൾ കണ്ട് കവിതയെഴുതാൻ പോകുന്നവനേ...
ഇത് കൂടി കേട്ടിട്ട് പൊയ്ക്ക്യോ ,
കുസൃതി ഒളിപ്പിച്ച കണ്ണുകൾ ആണേലും 
വന്യതയും തിളങ്ങുമതിൽ...
നിന്നിൽ കാമമുണർത്താൻ മാത്രമല്ല
നിന്നെയെരിക്കാനുമാ കണ്ണുകൾക്കാവുമെന്നറിയണം നീ
മധുരാപുരിയുടെ പെണ്ണിനെ കുറിച്ചെഴുതി തുടങ്ങുമ്പോഴേ ഇതൊന്നും കാണാതെയും അറിയാതെയും പോവരുതേയെന്റെ കോവിലാ ...

1 comment:

  1. കോവിലൻ എരിഞ്ഞൊടുങ്ങിയിരിക്കണം ഇതിനോടകം .... നന്നായിട്ടുണ്ട്

    ReplyDelete